മോദിയുഗത്തിൽ ഇന്ത്യയിൽ തകർന്നടിയുന്ന അർബൻ നക്‌സലിസം

മോദിയുഗത്തിൽ ഇന്ത്യയിൽ തകർന്നടിയുന്ന അർബൻ നക്‌സലിസം

അജിതാ ജയ്ഷോർ  

സ്‌പെഷൽ കറസ്‌പോണ്ടന്റ്‌, കവർ സ്റ്റോറി


നെഹ്രു-ഇന്ദിരാ കാലഘട്ടങ്ങളിൽ ഇന്ത്യ - ചൈന ഭായ് ഭായ് എന്ന് പറയുകയും അവസരം കിട്ടിയപ്പോൾ മുന്നറിയിപ്പില്ലാതെ ഇന്ത്യയെ ആക്രമിക്കകയും നിരവധി സൈനികരെ ചതിയിലൂടെ അക്രമിച്ച് കൊലപ്പെടുത്തുകയും വളരെയധികം ഇന്ത്യൻ ഭൂപ്രദേശങ്ങൾ അവർ കയ്യടക്കുകയും ചെയ്തിട്ട് അവർ കയ്യടക്കിയ ഭൂമി അവർ എടുത്തൊടെ എന്ന ഉടമ്പടിയിൽ പ്രത്യക്ഷമായി യുദ്ധം അവസാനിപ്പിച്ചിട്ടും ഇപ്പോഴും ചൈന ഇന്ത്യക്കെതിരെ പരോക്ഷ യുദ്ധം ചെയ്തു കൊണ്ടിരിക്കുന്നത് ഇവിടുത്തെ അർബൻ നക്‌സലുകളെ ഉപയോഗിച്ചുകൊണ്ടാണ്. അവർക്ക് അതിന്നുള്ള ഫ്‌ലാറ്റ്‌ഫോം ഒരുക്കി കൊടുക്കുന്നതാകട്ടെ കേരളത്തിലേതുൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളും.

ഇന്ത്യ ഇപ്പോഴും ഒരു യുദ്ധമുഖത്താണ് അതിർത്തിയിലാണ് മുമ്പെല്ലാം യുദ്ധം നടന്നിരുന്നതെങ്കിൽ ഇപ്പോഴാകട്ടെ രാജ്യത്തിനകത്ത് തന്നെയാണെന്നതാണ് പ്രാധാന്യമായി കാണെണ്ടത് കൃത്യമായ ആസൂത്രണങ്ങളിൽ കൂടി അവർ വിജയിച് കഴിഞ്ഞിരുന്നു. എന്നാൽ മോദി അധികാരം ഏറ്റെടുത്തതോടെ അതിർത്തിയിലും, അകത്തും യുദ്ധം ആരംഭിച്ചു. ഏതാണ്ട് 1966 മുതൽ ഇന്ത്യക്കെതിരെ നിഴൽ യുദ്ധം നടത്തിയവർക്ക് മൻമോഹൻ സിംഗിന്റെ കാലം വരെ കാര്യങ്ങൾ വളരെ എളുപ്പമായിരുന്നു. ഇത്രയും വർഷങ്ങൾ കൊണ്ട് നിഴൽ യുദ്ധങ്ങൾക്കായ് തയ്യാറാക്കിയ ഉറച്ച സംവിധാനത്തെ തകർത്തെറിയുക മോദി സർക്കാരിന് ഭാരിച ദൗത്യം തന്നെയായിരുന്നു. എന്നാൽ അജിത് ഡോവൽ ഐ.പി.എസ് എന്ന ലോകം കണ്ട ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞന്റെ ബുദ്ധിയും കഴിവുറ്റ ഭരണാധികാരിയുടെ നിശ്ചയദാർഢ്യവും അതെല്ലാം തിരുത്തി കുറിച്ചു. അതാണിപ്പോൾ ഇന്ത്യ - ചൈന അതിർത്തിയിൽ കണ്ടു കൊണ്ടിരികുന്നതും.

അർബൻ നക്‌സലുകളുടെയുദ്ധകാഹളത്തിന് ഉപഹാരമായി അതിർത്തിക്കപ്പുറത്ത് നിന്ന് കിട്ടിക്കൊണ്ടിരുന്നതെല്ലാം ആദ്യം തന്നെ നിർത്തലാക്കിയതോടെ ഇന്ത്യക്കകത്തെ ശത്രുക്കളുടെ മുനയൊടിഞ്ഞു കൂടുതൽ സമയമെടുത്ത് ഈ വഞ്ചകരെകുറിച്ച് വ്യക്തമായ ധാരണ ഉറപ്പാക്കി ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള അയൽ രാജ്യങ്ങൾ ഉൾപ്പെടെ ലോകരാജ്യങ്ങളുടെ സഹായം ഇന്ത്യ ഉറപ്പാക്കി. അത് മുൻകൂട്ടി കണ്ട് കൊണ്ടാണ് മോദിയുടെ വിദേശയാത്രകളെ ഇവിടുത്തെ ഇടതുപക്ഷ സംഘടനകൾ മോദിയുടെ വിദേശയാത്രകളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തിരുന്നത്. ഇപ്പോൾ ഒരു കാര്യമുറപ്പായ് പറയാം ഇനി ധൈര്യമായി ഇന്ത്യക്കെതിരെ തിരിയുന്നവരുടെ പണി തീർക്കാൻ ഇന്ത്യൻ സേനക്ക് ആവുമെന്ന്. ഇന്ത്യയിലെ അർബൻ  നക്‌സലുകൾക്കുള്ള പണികൾ വീണ്ടും വരുന്നുണ്ട്.

ഇപ്പോൾ ചൈന ഇന്ത്യയെ ഭയക്കുന്നു കാരണം ഇന്ത്യയെ ഭയപ്പെടുത്തി കൊണ്ടിരുന്ന ചൈന ചാരൻമാരുടെയും അർബൻ നക്‌സലുകളുടെയും പൂർണമായ വിവരങ്ങൾ എല്ലാം തന്നെ കേന്ദ്ര സർക്കാരിന്റെ കൈകളിൽ എത്തിക്കഴിഞ്ഞു. ഇനി ഒരിഞ്ചു ഭൂമി പോലും അയൽക്കരുടെ കാലടികളിൽ അടിയറവ്വ് വെക്കാൻ ഒരു സൈനികരും സമ്മതിക്കില്ല. നട്ടെല്ല തകർന്ന അർബൻ നക്‌സലുകളെ തകർക്കാൻ ഇന്ത്യക്ക് നിസാരമാണ് അത് പോലെ അതിർത്തി ക്കപ്പുറത്തുള്ളവരെയും.